tanker-2

ച​വ​റ:​ ദേ​ശീ​യ​പാ​ത​യിൽ കാ​റും ഇ​ന്ധ​നം ക​യ​റ്റി വ​ന്ന ടാ​ങ്കർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേർ​ക്ക് പ​രി​ക്കേ​റ്റു. ടാ​ങ്കർ ലോറി താ​ഴ്​ച​യി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം ​ഇ​ര​വി പു​രം ഗോ​പാ​ലശേ​രി കൈ​ലാ​ത്ത് വീ​ട്ടിൽ അ​നു (30), അ​നു​വി​ന്റെ ഭാ​ര്യ അ​ശ്വ​തി (28), മ​കൾ അ​നാ​മി​ക (8), അ​ശ്വ​തി​യു​ടെ സ​ഹോ​ദ​രി പ​ള്ളി​മു​ക്ക് ച​രു​വി​ള പു​ത്തൻ വീ​ട്ടിൽ അ​ഞ്​ജു (27) ​എ​ന്നി​വർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്​ച ആ​റോ​ടെ പ​ന്മ​ന വെ​റ്റ​മു​ക്കി​ന് വ​ട​ക്ക് വ​ശം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്ത് നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ഇ​ന്ധ​ന​വു​മാ​യി പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും ത​മ്മിൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തിൽ കാ​റി​ന്റെ മുൻ​ഭാ​ഗം പൂർ​ണ​മാ​യും ത​ക​രു​ക​യും നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്കർ ലോ​റി റോ​ഡി​ലെ താ​ഴ്​ച​യി​ലേ​ക്ക് ച​രി​യു​ക​യും ചെ​യ്​തു. അ​പ​ക​ട​ത്തിൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ പൊ​ലീസും ച​വ​റ ഫ​യർ​ഫോ​ഴ്‌​സി​ലെ മു​ഴു​വൻ യൂ​ണി​റ്റും കെ.എം.എം.എ​ല്ലി​ലെ ഒ​രു ഫ​യർ യൂ​ണി​റ്റി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥി​തി ഗ​തി​കൾ നി​യ​ന്ത്രി​ച്ചു. തു​ടർ​ന്ന് കെ.എം.എം.എ​ല്ലിൽ നി​ന്ന് മ​റ്റ് സ്ഥ​ല​ത്തു നി​ന്ന് മൂ​ന്ന് ക്രെ​യി​നു​ക​ളെ​ത്തി ടാ​ങ്കർ ഉ​യർ​ത്തി. ഇ​തി​നി​ട​യിൽ ഇ​ന്ധ​നം ചെ​റി​യ ലീ​ക്കാ​യെ​ങ്കി​ലും അ​ഗ്‌​നി ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥർ അ​ത് പ​രി​ഹ​രി​ച്ചു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ന​ട​യിൽ വാ​ഹ​നം മ​റ്റു ത​ട​സ​ങ്ങൾ ഇ​ല്ലാ​തെ​റോ​ഡ് സ​ധാ​ര​ണ നി​ല​യി​ലാ​ക്കി.