
കൊല്ലം: കാർഷിക മേഖല കർക്കടക മഴയിൽ കുതിർന്നതോടെ ഓണവിപണിയിൽ ആശങ്ക. പഴം, പച്ചക്കറി, ഏത്തക്കായ തുടങ്ങിയവയുടെ വില ഇപ്പോൾ തന്നെ ഉയർന്നു നിൽക്കുകയാണ്.
നാടൻ ഏത്തക്കായ കിട്ടാനില്ല. 90 മുതൽ 100 രൂപ വരെയാണ് വിപണി വില. ഉത്രാടപ്പാച്ചിലാകുമ്പോഴേക്കും വില 150ൽ എത്തിയാലും അതിശയിക്കേണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴയിൽ ജില്ലയിൽ മാത്രം 93 ഹെക്ടറിലെ 15,000ൽ അധികം വാഴകളാണ് നശിച്ചത്. 80 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇപ്പോൾ വയനാടൻ കുലയ്ക്ക് 45 രൂപയും തമിഴ്നാട് കുലയ്ക്ക് 55 രൂപയുമാണ് വില.
തുടർച്ചയായ മഴ പച്ചക്കറി കൃഷിക്കും ദോഷകരമായി. ഓണത്തിനായി നട്ട പച്ചക്കറി തൈകൾ മഴയിൽ നശിച്ചതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്.
മഴയിൽ ജില്ലയിലെ കാർഷിക നഷ്ടം
(2022 ജനുവരി മുതൽ)
ഹെക്ടർ - 121
കർഷകർ - 431
ആകെ തുക - ₹ 8.32 കോടി
ഏത്തവാഴ - 93 ഹെക്ടർ
വില കിലോയ്ക്ക്
കദളി ₹ 160
ചുവന്ന പഴം ₹ 55
പാളയംതോടൻ ₹ 38
റോബസ്റ്റ ₹ 37
ഞാലി ₹ 55
പൂവൻ ₹ 40
വില കൂടിയ പച്ചക്കറികൾ
ചേമ്പ് ₹ 125
ചേന ₹ 48
മാങ്ങ ₹ 90
കോളിഫ്ളവർ ₹ 70
ഇഞ്ചി ₹ 80
പാവക്ക ₹ 60
കോവക്ക ₹ 60
ബീൻസ് ₹ 90
പടവലം ₹ 48
കറിക്കായ ₹ 40
മഴയെ തുടർന്ന് പച്ചക്കറികൾ നശിച്ചത് വിളവെടുപ്പിനെ ബാധിച്ചു. വയനാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഏത്തക്കുല വരവും കുറഞ്ഞു.
വ്യാപാരികൾ