പുനലൂർ: എസ്.എൻ.ഡി.പി യോഗം 4561-ാം നമ്പർ വന്മള ശാഖയുടെ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും ആദരിക്കലും ഇന്ന് വൈകിട്ട് 3ന് ഗുരുദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് മധുസൂദനൻ അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, ശാഖ വൈസ് പ്രസിഡന്റ് രാജശേഖരൻ, സെക്രട്ടറി മനോജ് ഗോപി , യൂണിയൻ പ്രതിനിധി ശിവാനന്ദൻ തുടങ്ങിയവർ സംസാരിക്കും. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എം.ബി.ബി.എസ് പരിക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഡോ.ഭാഗ്യ ലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിക്കും.