കൊല്ലം: മലയാറ്റൂരിൽ 29 മുതൽ 31 വരെ നടത്തുന്ന സംസ്ഥാന ജൂനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം സെലക്ഷനും ചാമ്പ്യൻഷിപ്പും നാളെ വൈകിട്ട് 5.30ന് ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടക്കും. 2002 ജനുവരി 1നും അതിനുശേഷവും ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ ഹാൻഡ് ബാൾ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9446040546.