പടിഞ്ഞാറേ കല്ലട: കാരാളിമുക്ക് കടപുഴ പി.ഡബ്ല്യു.ഡി റോഡിൽ കാരാളിമുക്ക് റെയിൽവേ മേൽപ്പാലത്തിന് സമീപം റോഡിലേക്ക് അപകടഭീഷണിയായി ചാഞ്ഞുനിന്ന മരക്കൊമ്പ് കഴിഞ്ഞദിവസം മുറിച്ചുമാറ്റി. നാട്ടുകാരുടെ പരാതിയെ തുടർന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ട കുന്നത്തൂർ മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ആർ.ടി.ഒ ആർ .ശരത് ചന്ദ്രന്റെ നിർദ്ദേശാനുസരണം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിജോയ് എന്നിവർസ്ഥലം സന്ദർശിച്ച് മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മരക്കൊമ്പിൽ തട്ടിയുള്ള വാഹനാപകങ്ങൾക്ക് അറുതിയായി.