ചവറ : ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിറുത്തി യു.ഡി.എഫ്. ആർ.എസ്.പി നേതാവും ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ്. തുളസീധരൻപിള്ളയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
തുളസീധരൻ പിള്ളയുടെ സഹോദരി അംബിക ദേവിയാണ് ആർ.എസ്.പി സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. 123 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ആകെ 1241 വോട്ടിൽ 654 വോട്ടും അംബിക ദേവിക്ക് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഉണ്ണികൃഷ്ണൻ മാനേഴത്തിന് 531വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥിയായ സതീഷ് കുമാറിന് 56 വോട്ടും ലഭിച്ചു. ചവറ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ ആയിരുന്നു വരണാധികാരി.