ochira
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാർ ബ്ലോക്ക് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാർ ബ്ലോക്ക് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഡി.സുനിൽകുമാർ അദ്ധ്യക്ഷനായി. ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ പഞ്ചായത്തുകളിലെ ആശ, അങ്കണവാടി പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് സെമിനാൽ നടത്തിയത്. തുടർന്ന് ജനസംഖ്യ- കാഴ്ചപ്പാടും ലക്ഷ്യങ്ങളും പ്രവർത്തനരീതികളും എന്ന വിഷയത്തിൽ ഡോ. സുനിൽകുമാറും കുടുംബക്ഷേമ മാർഗങ്ങളെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് സ്മിത എന്നിവരും ക്ലാസെടുത്തു. ഹെൽത്ത് സൂപ്പർവൈസർ കെ.പി .സുരേന്ദ്രൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.സി.മധുകുമാർ നന്ദിയും പറഞ്ഞു.