കൊല്ലം: കേന്ദ്രീയ വിദ്യാലയത്തിൽ 2022-23 അദ്ധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. നാളെ ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയാണ് രജിസ്‌ട്രേഷൻ. താത്കാലിക പട്ടിക ആഗസ്റ്റ് 1ന് വൈകിട്ട് അഞ്ചിന് ശേഷം പ്രസിദ്ധീകരിക്കും. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഒഴിവുകൾ പരിഗണിച്ച ശേഷമുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്നുവരെ അപേക്ഷ ഫാറം കേന്ദ്രീയ വിദ്യാലയത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി 29ന് വൈകിട്ട് മൂന്നുവരെ സമർപ്പിക്കാം.