കൊല്ലം : പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജിൽ പ്ലേസ്‌മെന്റിലൂടെ തൊഴിൽ നേടിയ വിദ്യാർത്ഥികളുടെ ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു. എം.എൽ.എമാരായ ജി.എസ്. ജയലാൽ, അഡ്വ. വി.ജോയ് എന്നിവർ ചേർന്ന് അഞ്ച് കമ്പനികളിൽ പ്ലേസ്‌മെന്റ് നേടിയ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർത്ഥി സഞ്ജയ് എച്ച്. പിള്ളയ്ക്ക് സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
മൈ ഡ്രീം ജോബ് പദ്ധതിയുടെ ലോഞ്ചിംഗ് കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ. ഗോപാലകൃഷ്ണ ശർമ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ പാട്രൺ എ.സുന്ദരേശൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി എൻ.അനീഷ്, പ്ലേസ്‌മെന്റ് ഓഫീസർ പ്രൊഫ.രശ്മി കൃഷ്ണപ്രസാദ്, പ്ലേസ്‌മെന്റ് കോ-ഓഡിനേറ്റർ എസ്.ജെ. പൂജ, ഡി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. 150 ലധികം വിദ്യാർത്ഥികൾക്കാണ് കോർ പ്ലേസ്‌മെന്റിലൂടെ ഇന്ത്യയിലെ മുൻനിര കമ്പനികളിൽ തൊഴിൽ നേടാനായത്. അതത് പഠനമേഖലകൾ കേന്ദ്രീകരിച്ച് തന്നെ പ്ലേസ്‌മെന്റ് നേടാനായി എന്ന കാര്യം കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് വ്യക്തമാക്കി. മാത്രമല്ല, മെക്കാനിക്കൽ എൻജിനീയറിംഗിൽ ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കോർ പ്ലേസ്‌മെന്റ് നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ കോളേജ് എന്ന നേട്ടത്തിന് കൂടി യു കെ എഫ് അർഹത നേടിയതായും അദ്ദേഹം പറഞ്ഞു.