
കൊല്ലം: മുൻവശം അലങ്കരിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. ചവറ - കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന വടക്കുംനാഥൻ എന്ന സ്വകാര്യ ബസാണ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ് സിനിമാ താരം സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ബസിന്റെ മുൻവശം ബലൂണുകൾ വച്ചുകെട്ടി സർവീസ് നടത്തുകയായിരുന്നു. യാത്രക്കാർ ട്രാഫിക് എസ്.ഐ ഷഹാലുദ്ദീനോട് പരാതിപ്പെട്ടതിനെ തുടർന്ന് താലൂക്ക് കച്ചേരി ജംഗ്ഷനിലെത്തിയപ്പോഴാണ് പിടികൂടിയത്. പിഴചുമത്തി, അലങ്കാരങ്ങൾ അഴിച്ചുമാറ്റിയ ശേഷമാണ് സർവീസ് നടത്താൻ അനുവദിച്ചത്.