കൊല്ലം: കരിമണൽ ഖനനം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി.ഐ.ടി.യു ഇന്ന് പ്രതിഷേധ ദിനം സംഘടിപ്പിക്കും. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾ കറുത്ത ബാഡ്ജ് അണിഞ്ഞ് ഇന്ന് ജോലിക്കെത്തും.
കേന്ദ്ര നയം തിരുത്തുക, ധാതു സമ്പത്ത് പൊതുനന്മയ്ക്കായി നിലനിറുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. 1957ലെ മൈൻസ് ആൻഡ് മിനറൽസ് ആക്‌ട് പ്രകാരം കേരളത്തിലെ ധാതുക്കൾ ഖനനം ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിനും സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ്. കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ കരിമണൽ മേഖല പൂർണമായും സ്വകാര്യവത്കരിക്കപ്പെടും.
ഇന്ന് രാവിലെ 10ന് ചവറ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യും.