photo
ഫ്രണ്ട്സ് ഒഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയുടേയും സൗഹൃദ വാട്സ് ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണവിതരണം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാരിപ്പള്ളി: ഫ്രണ്ട്സ് ഒഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയുടെയും സൗഹൃദ വാട്സ് ആപ്പ് കൂട്ടായ്മയുടേയും നേതൃത്വത്തിൽ പാരിപ്പള്ളി എൽ.പി.എസ്, കിഴക്കനേല എൽ.പി.എസ്, എള്ളുവിള നന്ദവിലാസം യു.പി.എസ്, പുന്നവിള എസ്.കെ.വി.എച്ച്.എസ് എന്നിവിടങ്ങളിലെ 50 കുട്ടികൾക്ക് പഠനോപകരണകിറ്റ് വിതരണം ചെയ്തു. കുളമടയിൽ നടന്ന സമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി വിഷ്ണു ആലപ്പാട്ട് സ്വാഗതം പറഞ്ഞു. കുളമടവാർഡ് അംഗം സുഭദ്ര അമ്മ അദ്ധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോദ്ഘാടനം കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുദീപ നിർവഹിച്ചു. നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ സഹായം ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാപ്രതാപ് നിർവ്വഹിച്ചു. രാജൻ കിഴക്കനേല, ഋതുകൃഷ്ണ, വേണു സി. കിഴക്കനേല, വി.എസ്.സന്തോഷ് കുമാർ എന്നിവരെ ആദരിച്ചു. കല്ലുവാതുക്കൽ പഞ്ചായത്ത് വിദ്യാഭ്യാസ,​ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു ലക്ഷ്മണൻ, റുവൽ സിംഗ്, ഡി.ത്യാഗരാജൻ,​ ബി.പി.സജിത, എ.ജുനൈദ ബീവി, അജീഷ്,​ സൊസൈറ്റി ഓഡിറ്റർ സുധീഷ്കുമാർ എന്നിവർ സംസാരിച്ചു.