കൊട്ടാരക്കര: സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ കടയ്ക്കോട് കെ.എൻ.സത്യപാലൻ മെമ്മോറിയൽ ശ്രീനാരായണ സെൻട്രൽ സ്കൂളിന് വീണ്ടും നൂറുമേനി വിജയത്തിളക്കം. പ്ലസ്ടു സയൻസിൽ
അഞ്ഞൂറിൽ 469 മാർക്ക് നേടി എ.ചന്ദന സ്കൂൾ ടോപ്പറായി. കെമിസ്ട്രിയിൽ 100ൽ 100 മാർക്ക് നേടി എം.പാർവ്വതിയും ശരത് മോഹനും മാത്സിൽ 100 ൽ 98 മാർക്ക് നേടി പി.എസ്.നന്ദനയും ഫിസിക്സിൽ 97 മാർക്ക് നേടി അദിരഥും ഇംഗ്ലീഷിൽ 97 മാർക്ക് നേടി എം.പാർവ്വതിയും പി.എസ്.നന്ദനയും മലയാളത്തിൽ 99 മാർക്ക് നേടി പാർവ്വതി, പി.എസ് .നന്ദന , എ.ചന്ദന, വിഷ്ണു എന്നിവരും കൊമേഴ്സിൽ എ.ചനന്ദയും (ബിസിനസ് സ്റ്റഡീസ് 93, അക്കൗണ്ടൻസി 93, എക്കണോമിക്സ് 89, മലയാളം 99, കമ്പ്യൂട്ടർ 90) സബ്ജക്ട് ടോപ്പിലെത്തി. 4 പേർക്ക് എല്ലാ വിഷയത്തിനും എ വൺ, ആകെ പരീക്ഷ എഴുതിയ 24 പേരിൽ 30 ശതമാനം പേരും 90 ശതമാനം മാർക്കിന് മുകളിൽ മാർക്ക് നേടി. 79 ശതമാനം കുട്ടികൾക്കും ഡിസ്റ്റിംഗ്ഷനും ബാക്കിയുള്ളവർ ഫസ്റ്റ് ക്ലാസും നേടി.
പത്താംക്ലാസ് പരീക്ഷ എഴുതിയ 50 കുട്ടികളിൽ 38 പേർക്കും ഡിസ്റ്റിംഗ്ഷനും ബാക്കി ഫസ്റ്റ് ക്ലാസും നേടി. 500ൽ 486 മാർക്ക് നേടി മഞ്ജിമ. എം ശ്രീധർ സ്കൂൾ ടോപ്പറായി. 14 കുട്ടികൾ എല്ലാ വിഷയത്തിനും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ആഷിഖ് ഹുസൈൻ, ശ്രീവരുൺ എന്നിവർ സോഷ്യൽ സയൻസിന് 100 മാർക്കും ജി.അഭിനവ്, ആഷിഖ് ഹുസൈൻ, കെ.കൃഷ്ണ, പ്രാർത്ഥന പ്രേംലാൽ, ശ്രീവരുൺ എന്നിവർ മലയാളത്തിന് 100 മാർക്കും നേടിയതായി സ്കൂൾ പ്രിൻസിപ്പൽ പി. ജയറാണി അറിയിച്ചു.
കെ.എൻ.എസ് സെൻട്രൽ സ്കൂൾ ഇത്തവണയും ചരിത്രനേട്ടം ആവർത്തിച്ചു. ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച ലബോറട്ടറി സംവിധാനവും പരിചയസമ്പന്നരായ അദ്ധ്യാപകരും മറ്റ് ജീവനക്കാരുമാണ് സ്കൂളിനെ ഉന്നത വിജയത്തിലേക്ക് നയിക്കുന്നത്. അദ്ധ്യാപകരെയും വിജയിച്ച വിദ്യാർത്ഥികളെയും സ്കൂൾ മാനേജുമെന്റിനുവേണ്ടി മാനേജർ സതീശ് സത്യപാലനും സീനിയർ പ്രിൻസിപ്പൽ പി. ജയറാണിയും അഭിനന്ദിച്ചു.