
കൊല്ലം: വിവിധതരം പനികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പങ്കാളിത്തം ഉറപ്പാക്കി രോഗപ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ്.
പനി വന്നാൽ സ്വയം ചികിത്സ പാടില്ല. ഏത് തരം പനിയാണെന്ന് കണ്ടെത്തിവേണം ചികിത്സിക്കാൻ. എലിപ്പനി, ഡെങ്കിപ്പനി, ചെള്ളു പനി എന്നിവയിൽ ജാഗ്രത വേണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ പരിശോധന നടത്തണം. എല്ലാ സ്വകാര്യ ആശുപത്രികളും പകർച്ച വ്യാധികൾ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മണ്ണുമായോ മലിന ജലവുമായോ സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ നിർബന്ധമായി കഴിക്കണം.
വാക്സിൻ സ്വീകരിക്കണം
കരുതൽ ഡോസ് വാക്‌സിനേഷനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാനുള്ളവരും സമയബന്ധിതമായി വാക്‌സിൻ സ്വീകരിക്കണം. ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളും കരുതൽ ഡോസെടുക്കണം.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പാക്കി പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കും. ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം ഉറപ്പാക്കും.
ആരോഗ്യവകുപ്പ് അധികൃതർ