കരുനാഗപ്പള്ളി : റോട്ടറി ക്ലബ് ഒഫ് കരുനാഗപ്പള്ളി ഗ്രേറ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതയേറ്റു. ശ്രീധരീയം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് റൊട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ശിരിഷ് കേശവൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് പള്ളുരുത്തി, ഡോ. അജിത്, സുരേഷ് പാലക്കോട്, പ്രൊഫ.ഷൈൻ, റിനു, ഗോപൻ, ദിലീപ്, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 15 സ്കൂളിലെ വിദ്യാർത്ഥികൾക്ക് കാഴ്ച, കേൾവി,ദന്ത വൈകല്യങ്ങൾ എന്നിവയ്ക്ക് ചികിത്സ നൽകുന്ന അമൃതം പദ്ധതി, നിർദ്ധനരായ യുവതികൾക്ക് വിവാഹ ധനസഹായം നൽകുന്ന പരിണയം പദ്ധതി, വീടില്ലാത്തവർക്കു വീട് വെച്ചു നൽകുന്ന സ്‌നേഹവീട് പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം, മെഡിക്കൽ പഠനം എന്നിവയ്ക്കുള്ള വാത്സല്യം പദ്ധതി തുടങ്ങി. 40 ലക്ഷത്തോളം രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റായി ജി. സുനിൽകുമാർ (പ്രസിഡന്റ്), അഡ്വ. എം. പ്രവീൺ കുമാറും ( സെക്രട്ടറി), ട്രഷററായി സുരേഷ് കുമാർ(ട്രഷറർ), കമ്മിറ്റി ചെയർമാന്മാരായി ഇ. എം ഷെബീർ, സോണി രവി, നിയാസ് ഇ.കുട്ടി( വിവിധ കമ്മിറ്റി ചെയർമാൻമാർ) എന്നിവർ ചുമതലയേറ്റു.