കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം സമാപിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ .അനിരുദ്ധൻ, ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ, ആർ.രാമചന്ദ്രൻ, അഡ്വ.എം.എസ്. താര, എം .സലീം, വിജയമ്മ ലാലി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ഐ. ഷിഹാബിനെ സമ്മേളനം തിരഞ്ഞെടുത്തു. തീരദേശ ഹൈവേ റോഡുകളുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന ഭൂമിക്ക് തത്തുല്യമായ നഷ്ട പരിഹാരം നൽകുക, കരുനാഗപ്പള്ളി കെ.എസ്. ആർ .ടി. സി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി മാറ്റിയ തീരുമാനം പിൻവലിക്കുക, നാഷണൽ ഹൈവേ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന ഇന്ധനത്തിനുള്ള റോഡ് നികുതി ഒഴിവാക്കുക, മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.