അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതി 2022-23 അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി ഓയീൽ പാം ചിറ നവീകരണത്തിന് തുടക്കമായി. ഉദ്ഘാടനം പഞ്ചായത്ത്പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വികാസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്ത് അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, വാർഡ് മെമ്പർ ഷീന കൊച്ചുമ്മൻ, അസി. എൻജിനീയർ നൂർജഹാൻ, ഓയിൽ പാം സീനിയർ മാനേജർ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.