അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റോയൽ ഓഡിറ്റോറിയത്തിൽ ലയൺസ് ഇന്റർനാഷണൽ ട്രെയ്നറും ഗ്ലോബൽ ആക്ഷൻ ടീം ഏരീയാ ലീഡറുമായ എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രനും നിർവഹിച്ചു. അഞ്ചൽ ട്രാഫിക് ഹോംഗാർഡ് സന്തോഷ് കുമാർ, ഡോ.എം. ദേവദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ഡോ. അശ്വിൻ അനീഷ്, ഡോ. ആഷിൻ, ഡോ. മീനു, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അനീഷ് കെ. അയിലറ, രാധാകൃഷ്ണൻ സി. പിള്ള, ഡോ. ജോർജ്ജ് ലൂക്കോസ്, ബിജു, പി.വി. വേണു, ഫസലുദ്ദീൻ അൽഅമാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനീഷ് കെ. അയിലറ (പ്രസിഡന്റ്) ,ഷാർളി ബെഞ്ചമിൻ (സെക്രട്ടറി), ശ്രീകണ്ഠൻ പിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആർ.സി.സി.യിലെ നിർദ്ധന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകാനുള്ള തുകയും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസാഹയവും ചടങ്ങിൽ വിതരണം ചെയ്തു.