sbi-padam

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'വില്ലേജ് കണക്ട് ' പരിപാടി സംഘടിപ്പിച്ചു. ജില്ലാതല ഉദ്‌ഘാടനം ചവറ തെക്കുംഭാഗത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ എം.എ. മഹേഷ് കുമാർ, സൂര്യനാരായണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, റീജിയണൽ മാനേജർ ഷീബ ചിത്തജൻ തുടങ്ങിയവർ പങ്കെടുത്തു.
ഇടപാടുകാരുടെ നാട്ടിൽ അവർക്കൊപ്പം ബാങ്ക് ജീവനക്കാർ ഒരു ദിവസം ചെലവിടുന്ന പരിപാടിയാണ് എസ്.ബി.ഐ വില്ലേജ് കണക്ട്. ക്വിസ് മത്സരം, ബാങ്ക് ഇടപാടുകാരെ ആദരിക്കൽ, തയ്യൽ മെഷിൻ വിതരണം, ഗുഹാനന്തപുരം ഹൈസ്കൂളിന് സീലിംഗ് ഫാനുകളുടെ വിതരണം, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാട്ടർ പ്യൂരിഫയർ, നിർദ്ധനയായ പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കൽ, വിവിധ കലാപരിപാടികൾ, കമ്മ്യൂണിറ്റി ഡിന്നർ എന്നിവയും വില്ലേജ് കണക്ടുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിരുന്നു.