ശാസ്താംകോട്ട: കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അവാർഡ് ദാനവും നടത്തി. സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കുറ്റിയിൽ ഷാനവാസ് അദ്ധ്യക്ഷനായി പാലീയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും അവാർഡ് ദാന വിതരണം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കൊവിഡ് സന്നദ്ധ പ്രവർത്തകരെ ആദരിക്കൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫിയും നിർവഹിച്ചു. താലൂക്കിൽ ഏറ്റവും കൂടുതൽ വർഷം സേവനമനുഷ്ടിച്ച പണ്ഡിതരെ ആദരിക്കൽ ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കുളത്തൂപ്പുഴ സലീം നിർവഹിച്ചു. പി.എം.എസ്.എ അറ്റക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. കാരാളി ഇ. കെ.സുലൈമാൻ ദാരിമി, കണ്ണനല്ലൂർ നിസാമുദ്ദീൻ, സലിം മൗലവി, വഴുതാനത്ത് ബാലചന്ദ്രൻ , വൈ.ഷാജഹാൻ, ഉല്ലാസ്കോവൂർ ,
മുഹമ്മദ് ഖുറേഷി, കാരാളി.വൈ. എ. സമദ്, തനിമ മുഹമ്മദ് കുഞ്ഞ്, കോട്ടൂർ നൗഷാദ്, കെ.ഇ. ഷാജഹാൻ, മൺസൂർ ശൂരനാട് ,സമദ് കണിയാംപറമ്പിൽ എന്നിവർ സംസാരിച്ചു.