ശാസ്താംകോട്ട: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ മൈനാഗപ്പള്ളി കോവൂർ 1829-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ശാഖാ മന്ദിരത്തിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ജി. വിദ്യാധരൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൽ, വി. ബേബികുമാർ , യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ജ്യോതിനാഥൻ (പ്രസിഡന്റ്) , സ്വാമിനാഥൻ ( വൈസ് പ്രസിഡന്റ്), ശോഭന മോഹൻ (സെക്രട്ടറി), ശിവപ്രസാദ് (യൂണിയൻ കമ്മിറ്റി അംഗം ) എന്നിവരെയും 7 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും 3 പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളെയും യോഗം വാർഷിക പ്രതിനിധികളെയും യൂണിയൻ വാർഷിക പ്രതിനിധികളെയും തിരഞ്ഞെടുത്തു.