lord-mata-school
ചവറ കോവിൽത്തോട്ടം ലൂർദ് മാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്ക്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനയായ അലുമ്നി അസോസിയേഷന്റെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ നിർവഹിക്കുന്നു

ചവറ : കോവിൽത്തോട്ടം ലൂർദ് മാതാ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്ക്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ അലുമ്നി അസോസിയേഷന്റെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് പി. വി .കുഞ്ഞുകൃഷ്ണൻ നിർവഹിച്ചു.
അസോ.പ്രസിഡന്റ് ദിലീപ് ദാമോധരൻ അദ്ധ്യക്ഷനായി. കൊല്ലം രൂപത വികാരി ജനറൽ റവ. മൊൺ വിൻസന്റ് മച്ചാഡോ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ഹെഡ് ഒഫ് ലൈസൻസീസ് മഹാജൻ വാസുദേവൻനായർ, മദർ റെക്സിയാ മേരി, സെന്റ് ആൻഡ്രൂസ് ദേവാലയ ഇടവക വികാരി ഫാ. മിൽട്ടൺ ജോർജ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി, വാർഡ് മെമ്പർ ലിൻസി ലിയോൺ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സിന്ധ്യാ മേരി, പി.ടി.എ പ്രസിഡന്റ് ജോൺസൺ പീറ്റർ കാർഡോസ്, സെക്രട്ടറി അഡ്വ. സേതുമാധവൻ, ട്രഷറർ അഡ്വ. മുഹമ്മദ് താഹ, എൻ.ആർ .ഐ കോഡിനേറ്റർ ജോസ് ബെൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ റോയി രഘു, വനിതാ വിഭാഗം കൺവീനർ രാജേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.