കടയ്ക്കൽ: എസ്.എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയൻ നടത്തിയ ചിതറ മേഖല സമ്മേളനത്തിൽ 14 ശാഖാ ഭാരവാഹികളും പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. മഹാകവി കുമാരനാശാൻ ജന്മ ശതാബ്‌ദി പ്രമാണിച്ച് ആശാൻ സ്മൃതി പി. കെ.സുമേഷ് അവതരിപ്പിച്ചു. ഇളമാട് ശാഖ സെക്രട്ടറി ആർ. സന്തോഷ് ആത്മോപദേശ ശതകം പാരായണം ചെയ്തു. ശാഖകൾ നടപ്പിലാക്കേണ്ട പരിപാടികളുടെ കരട് രൂപരേഖ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് വിശദീകരിച്ചു. 14 ശാഖകൾ പ്രത്യേക ഗ്രൂപ്പുകളായി ചേർന്ന് ശാഖ പ്രവർത്തന രൂപരേഖ ചർച്ച ചെയ്തു. ഓരോ ശാഖയിലും കുടുംബ രജിസ്റ്റർ തയ്യാറാക്കി കുടുംബ യോഗം യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ്, കൗൺസിൽ അംഗങ്ങൾ പാങ്ങലുകാട് ശശി, എസ്. വിജയൻ, ജി. നളിനാക്ഷൻ, വി. അമ്പിളിദാസൻ, രഘുനാഥൻ, എസ്. സുധാകരൻ, പി. അനിൽകുമാർ, റീസൻ, എം കെ വിജയമ്മ, സുധർമ്മകുമാരി, പ്രകാശ് എന്നിവർ സംസാരിച്ചു. അശ്വനികുമാർ, കടയ്ക്കൽ രാജൻ, ജയലാൽ, ജയപ്രകാശ്, സജീവൻ, എന്നിവർ വിവിധ ശാഖകളിലെ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. 168-ാം ഗുരുദേവ ജയന്തി ഘോഷയാത്ര കടയ്ക്കലിൽ സെപ്തംബർ 10ന് വിപുലമായി നടത്താൻ തീരുമാനിച്ചു.