കൊല്ലം: സ്കൂൾ ബസുകൾ അദ്ധ്യാപക സംഘടനയുടെ സമരത്തിന് ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് അദ്ധ്യാപക സംഘടന നേതാക്കൾ ജോലി ചെയ്യുന്ന സ്കൂളുകളിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കുഴിമതിക്കാട് ഗവ. എച്ച്.എസിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
സ്‌കൂളിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളും ഉണ്ടായി.
തുടർന്ന് സ്കൂൾ ബസ് ദുരുപയോഗം ചെയ്ത അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഹെഡ്മിസ്ട്രസിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് കരീപ്ര മണ്ഡലം പ്രസിഡന്റ് നിഷാദ് അസീസ് അദ്ധ്യക്ഷത വഹിച്ചു. അജുജോർജ്, രതീഷ് കുമാർ, ബിജു തങ്കച്ചൻ, അഫ്‌സൽ റഫീഖ്, അജു വർഗീസ്, ഹാഷിം, സുമോദ്, ശിഹാബ്, ശ്രീനാഥ്, റാഷിദ് നെടുമ്പന, രാജേഷ് തളവൂർക്കോണം തുടങ്ങിയവർ നേതൃത്വം നൽകി.