കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ കുണ്ടറ എക്സ്റ്റൻഷൻ സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഡേ​റ്റ എൻട്രി ടെക്‌നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത- എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (6 മാസം, യോഗ്യത- പ്ലസ് ടു), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (1 വർഷം, യോഗ്യത- ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാല ബിരുദം), സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (6 മാസം, യോഗ്യത- എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. എസ്.സി, എസ്.ടി., ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം. ഫോൺ: 0474 2580462, 8547005090.