കൊല്ലം: പ്ളസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകളുടെ ഓൺലൈൻ സ്വീകരണം പൂർത്തിയായി. ജൂലായ് 18ന് തീയതി അവസാനിച്ചെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ ദീർഘിപ്പിക്കുകയായിരുന്നു.

ട്രയൽ അലോട്ട്മെന്റ് ഉൾപ്പെടെ പുതുക്കിയ ഷെഡ്യൂൾ സർക്കാർ നിശ്ചയിച്ചു. ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെ 31,946 സീറ്റുകളാണുള്ളത്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും പ്രവേശനം ലഭിക്കും. ജില്ലയിൽ 30,534 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് അർഹത നേടിയത്. ഐ.ടി.ഐ, ടി.ടി.സി കോഴ്സുകളിലേക്ക് കുറച്ച് കുട്ടികൾ മാറുന്നതൊഴിച്ചാൽ ഭൂരിപക്ഷം കുട്ടികളും പ്ളസ് വൺ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ്.

പുതുക്കിയ പ്രവേശന ഷെഡ്യൂൾ

ട്രയൽ അലോട്ട്മെന്റ് - ജൂലായ് 28

ആദ്യ അലോട്ട്മെന്റ് - ആഗസ്റ്റ് 3

മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് - ആഗസ്റ്റ് 20

ക്ലാസ് തുടങ്ങുന്നത് - ആഗസ്റ്റ് 22