photo
കൗൺസിൽ ഒഫ് ലയൺ ലേഡീസ് ഡിസ്ട്രിക്ട് ചെയർപേഴ്സണായി തിരഞ്ഞെടുത്ത ഷീബാ യശോധരൻ നിലവിളക്ക് തെളിച്ച് സ്ഥാനം ഏൽക്കുന്നു. ജോൺ ജി. കൊട്ടറ, രാധാമണി ഗുരുദാസ്, ദീപാ ജയറാം, വി.എൻ. ഗുരുദാസ് തുടങ്ങിയവർ സമീപം

അഞ്ചൽ: ലയൺസ് ഡിസ്ട്രിക്ടിന്റെ 318 എ വനിതാ കൂട്ടായ്മയായ കൗൺസിൽ ഒഫ് ലയൺ ലേഡീസിന്റെ 2022-23 വർഷത്തെ ചെയർപേഴ്സണായി തിരഞ്ഞെടുത്ത ഷീബായശോധരന്റെയും മറ്റു ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് അഞ്ചൽ റോയൽസ് ഒാഡിറ്റോറിയത്തിൽ നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ സ്ഥാനാരോഹണം നിർവഹിച്ചു. ഷീബായശോധരൻ നിലവിളക്ക് കൊളുത്തി ചുമതലയേറ്റു. മറ്റ് ഭാരവാഹികളായി ബിനിരാജ് (വൈസ് ചെയർപേഴ്സൺ), പ്രിയ (സെക്രട്ടറി), സിനി ശശിധരൻ (ജോ. സെക്രട്ടറി), ദീപാ ജയറാം (ട്രഷറർ), നിഷാ ഷിബു (ജോയിന്റെ ട്രഷറർ) എന്നിവരും ചുമതലയേറ്റു. ലയൺസ് ക്ലബ് ഭാരവാഹികളായ കെ. യശോധരൻ, പി.ടി. കുഞ്ഞുമോൻ, എം. രാജൻ കുഞ്ഞ്, കെ. ദേവേന്ദ്രൻ, വി.എൻ. ഗുരുദാസ്, കെ.എസ്. ജയറാം, പി. അരവിന്ദൻ, എം. നിർമ്മലൻ, കൗൺസിൽ ഒഫ് ലയൺ ലേഡീസ് അംഗങ്ങളായ ബീന വിഷ്ണുഭക്തൻ, രാധാമണി ഗുരുദാസ്, അമ്പിളി കൃഷ്ണ, രൂപ ലാജി തുടങ്ങിയവർ പങ്കെടുത്തു.