
അഞ്ചൽ: അഞ്ചൽ - ആയൂർ റോഡിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വെളിയം ഇടയിലഴികത്ത് വീട്ടിൽ മുരളീധരൻ - മനീഷ ദമ്പതികളുടെ മകൻ അരുണാണ് (25) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജിനെ (29) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.
അയൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് പെരുങ്ങള്ളൂരിന് സമീപം എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അരുണിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരൻ അഭിമന്യു. ചടയമംഗലം പൊലീസ് കേസെടുത്തു.
സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അരുണിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരൻ അഭിമന്യു. ചടയമംഗലം പൊലീസ് കേസെടുത്തു.