
കൊല്ലം: വിവേകാനന്ദ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാമായണ സെമിനാർ സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ ഉദ്ഘാടനം ചെയ്തു. സി.എസ്.എൻ ഹാളിൽ ചേരിയിൽ സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.കൈലാസ് നാഥ്, ഷാജഹാൻ, രഘുനാഥൻ, ശശി എന്നിവർ സംസാരിച്ചു. സ്വാമി അദ്ധ്യാത്മാനന്ദയുടെ നേതൃത്വത്തിൽ ഭജനയും നടന്നു.