കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമ പ്രകാരം ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ഉഷനായരാണ് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി തഴവ തെക്കുംമുറി സ്വദേശിയെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് അനുഭവിക്കണം. 2019ലാണ് കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നിർദ്ദേശാനുസരണം എസ്‌.ഐ ഉമറുൾ ഫറൂക്ക് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർ എസ്.എം. പ്രദീപ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ശിവപ്രസാദ് ഹാജരായി.