meditrena-
മെഡിട്രിന ആശുപത്രിയുടെ തങ്കശ്ശേരി സബ് സെന്ററിന്റെ ഉദ്ഘാടനം ഹോളിക്രോസ് പള്ളി വികാരി റവ.ഫാ. ഫ്രാങ്ക്‌ളിൻ നിർവ്വഹിക്കുന്നു

കൊല്ലം : മെഡിട്രിന ആശുപത്രിയുടെ സബ് സെന്റർ തങ്കശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. തങ്കശ്ശേരി ഹോളിക്രോസ് പള്ളി വികാരി റവ.ഫാ.

ഫ്രാങ്ക്‌ളിൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രി സി.ഇ.ഒ
ഡോ. മഞ്ജു പ്രതാപ്, മെഡിക്കൽ സൂപ്രണ്ട് ഡോ.എലിസബത്ത്, കൗൺസിലർ സ്റ്റാൻലി, കേരള കാത്തലിക് വിമൻസ് അസോ. പ്രസിഡന്റ് ജെയിൻ ആൻസിൽ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാരുടെ സേവനവും ഫാർമസി സൗകര്യവും എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 8 വരെ ക്ലിനിക്കിൽ ലഭ്യമാണ്. വിവിധ സൂപ്പർ സ്പെഷ്യലിറ്റി വിഭാഗങ്ങളുടെ സേവനം വരുന്ന ദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് ആശുപത്രി സി.ഇ.ഒ അറിയിച്ചു.