കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നിന്ന് നാലമ്പല ദർശന യാത്ര ഒരുക്കുന്നു. 30ന് രാത്രി 9ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് തിരികെ കൊല്ലത്തെത്തും.
തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിടങ്ങളിലേക്കാണ് യാത്ര.
സൂപ്പര്‍ ഡീലക്‌സ് എയർ ബസിൽ ഒരാൾക്ക് 1360 രൂപയാണ് ടിക്കറ്റ് നിരക്ക്.
ക്ഷേത്രങ്ങളിൽ മുൻകൂട്ടി വഴിപാട് ബുക്ക് ചെയ്യുന്നതിനും ദർശനത്തിനും പ്രത്യേക സൗകര്യവും ലഭിക്കും. ഫോൺ: 8921950903, 9447721659, 9496675635.