1-

കൊല്ലം: കിളികൊല്ലൂർ മാലിക്കര പള്ളിക്ക് സമീപം യൂണിവേഴ്‌സൽ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിൽ നിന്ന് അവധി ദിവസമായ ഞായറാഴ്ച സ്ഥാപനത്തിന്റെ മതിൽ ചാടിക്കടന്ന് നിർമ്മാണ പ്രവർത്തനത്തിന് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പിയും മ​റ്റു സാധനങ്ങളും മോഷ്ടിച്ചയാൾ പിടിയിലായി. തൃക്കോവിൽവട്ടം വെ​റ്റിലത്താഴം ഡിസന്റ് മുക്ക് സൗമ്യാഭവനത്തിൽ സന്തോഷ്‌കുമാർ (43) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. സ്ഥാപന ഉടമയായ ഷിബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, താഹകോയ, ജയൻ സക്കറിയ, എ.എസ്.ഐ സുനിൽ,​ സി.പി.ഒമാരായ അനീഷ്, ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.