ചവറ : മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭാരവാഹികളുടെ അവലോകന യോഗവും മത്സ്യത്തൊഴിലാളി ക്ഷേമ നിധി ധന സഹായവിതരണവും മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ മത്സ്യ ഫെഡ് ജില്ലാ ഓഫീസിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. 40 സഹകരണ സംഘം പ്രതിനിധികളും മരണപ്പെട്ട 8 മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഭരണ സമിതി അംഗങ്ങളായ രാജാദാസ്, സബീന സ്റ്റാൻലി, ജില്ലാ മാനേജർ ഡോ. നൗഷാദ് എക്സ്റ്രൻഷൻ ഓഫീസർ ലത, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് ക്ഷേമ നിധി സഹായ വിതരണവും യോഗത്തിൽ വച്ചുനടന്നു.
സഹകരണ സംഘം ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ ഡെപ്യൂട്ടി രജിസ്ട്രാർ (ഫിഷറീസ് ) പ്രഭാഷണം നടത്തി.