road
വെട്ടിയ തോടിൽ പാലം നിർമ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചത് കാരണം യാത്രക്കാർക്ക് ഇരുകരകളുമായി ബന്ധപ്പെടുവാൻ പറ്റാത്ത നിലയിൽ .

പടിഞ്ഞാറേ കല്ലട: പഞ്ചായത്തിലെ കോതപുരം വെട്ടിയതോട് പാലം പണിയോടനുബന്ധിച്ച് റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാരെ ദുരിതത്തിലാക്കി. പുതിയ പാലത്തിന് തോടിന്റെ ഇരുകരകളിലുമായി 9 തൂണുകളാണ് നിർമ്മിക്കേണ്ടത്. അതിൽ 6 തൂണുകളുടെ പൈലിംഗ് ജോലികൾ പൂർത്തിയായി.

ബാക്കിയുള്ള3 തൂണുകൾ നിലവിലെ തോടിന്റെ കരയോട് ചേർന്നുള്ള റോഡിനോട് ചേർന്നാണ് നിർമ്മിക്കേണ്ടത്. അതിനായി റോഡിന്റെ ഉയരം കുറയ്ക്കാൻ മണ്ണ്നീക്കം ചെയ്തത് യാത്രക്കാർക്ക് ഇരുകരയുമായി ബന്ധപ്പെടാൻ പറ്റാത്ത സ്ഥിതിയായി. സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ ഇപ്പോൾ തോടിന് സമാന്തരമായുള്ള റെയിൽവേ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇലക്ട്രിക് ട്രെയിൻ വരുന്ന സമയം ശബ്ദം കുറവായതിനാൽ ട്രെയിൻ അടുത്ത് എത്തിയാൽ പോലും അറിയില്ല. ഇതുവഴിയുള്ള യാത്ര വൻ അപകടങ്ങൾക്ക് വഴിയൊരുക്കും. വെട്ടിയതോട്ടിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ടപ്പാത നിർമ്മിക്കും

വെട്ടിയതോടിൽ സമാന്തര റോഡ് നിർമ്മിക്കാൻ ഏറ്റെടുത്ത ഭൂമിയ്ക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ ഉടമയുടെ സമ്മതപ്രകാരം അടിയന്തരമായി കാൽനട , ഇരു ചക്ര വാഹന യാത്രക്കാർക്കായി നടപ്പാത നിർമ്മിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതു മരുത്ത് വകുപ്പ് അധികൃതർ അറിയിച്ചു.