പുനലൂർ : ദ്രൗപതി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദിനത്തിൽ അച്ചൻകോവിൽ മുതലത്തോട് കോളനിയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ എമർജൻസി ലൈറ്റുകൾ വിതരണം ചെയ്തു. വൈദ്യുതി ബന്ധമില്ലാത്ത കോളനിയിലെ കുട്ടികൾക്ക് വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ പഠിക്കാൻ കഴിയാത്തതിനാലാണ് എമർജൻസി ലൈറ്റ് എത്തിച്ചത്. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബി. ബബുൽദേവ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പുത്തയം ബിജു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഞ്ജിത്, ജനറൽ സെക്രട്ടറിമാരായ മഞ്ജുകുമാർ, മനോജ്, പട്ടികജാതി മോർച്ച ജില്ല വൈസ് പ്രസിഡന്റ് രതു തങ്കപ്പൻ എനിവർ പങ്കെടുത്തു.