photo
ആഭരണ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കെ.എസ്.എഫ്.ഇയിൽ ആഭരണ പരിശോധനയ്ക്കായി നിയമിക്കപ്പെടുന്ന അപ്രൈസർമാരുടെ പ്രായ പരിധി 60 ആക്കണമെന്ന് ആഭരണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ ഒഴിവു വരുന്ന അപ്രൈസർമാരുടെ തസ്തികകളിൽ പരമ്പരാഗത ആഭരണ നിർമ്മാണ തൊഴിലാളികളെ നിയമിക്കണമെന്നെ പ്രമേയവും സമ്മേളനം പാസാക്കി. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ആർ. സുരേഷ് അദ്ധ്യക്ഷനായി. സഹദേവനാചാരി പതാക ഉയർത്തി. എസ്. ജയപ്രകാശ് രക്തസാക്ഷി പ്രമേയവും അയത്തിൽ രാജു അനുശോചന പ്രമേയവും കെ.സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബി.സജീവൻ, കെ.ബി .സുകുമാരൻ, എസ് .ശെൽവം,പി. ആർ. വസന്തൻ, പി .കെ. ജയപ്രകാശ്, വി .ദിവാകരൻ, എ. അനിരുദ്ധൻ, എസ് .ശങ്കർ എന്നിവർ സംസാരിച്ചു. പി. ജി. വിജയകുമാർ (പ്രസിഡന്റ് ), ആർ .കെ. സുരേഷ്, ഗോപാലകൃഷ്ണൻ, രാജൻ കൊട്ടാരക്കര (വൈസ് പ്രസിഡന്റുമാർ) കെ. സുനിൽകുമാർ (സെക്രട്ടറി), എസ്. ജയപ്രകാശ് ,ഷാജി കൊല്ലം, അയത്തിൽ രാജു (ജോയിന്റ് സെക്രട്ടറിമാർ), രാജൻ കൊല്ലം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പി.ജി. വിജയകുമാർ (പ്രസിഡന്റ്), ആർ.കെ. സുരേഷ്, ഗോപാലകൃഷ്ണൻ, രാജൻ കൊട്ടാരക്കര (വൈസ് പ്രസിഡന്റ്), കെ. സുനിൽകുമാർ (സെക്രട്ടറി), എസ്. ജയപ്രകാശ് ,ഷാജി കൊല്ലം, അയത്തിൽ രാജു (ജോയിന്റ് സെക്രട്ടറിമാർ), രാജൻ കൊല്ലം (ട്രഷറർ).