viswakar-
അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖ സംഘടിപ്പിച്ച വിദ്യാഭ്യാസപുരസ്കാരദാന സമ്മേളനം ഡയറക്ടർ ബോർഡ് അംഗം വി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : അഖിലകേരള വിശ്വകർമ്മ മഹാസഭ 702 ബി ശാഖ കടപ്പാക്കട സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാരദാനവും പ്രതിഭ ആദരവും ഡയറക്ടർ ബോർഡ് അംഗം വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിൽ നിന്ന് വിദ്യാർത്ഥിസമൂഹത്തെ മോചിപ്പിക്കാൻ മാതാപിതാക്കൾ മുന്നിട്ടിറങ്ങണമെന്നും അവരെ ബഹുമാനിച്ചു പഠിച്ച് മുന്നേറുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ജീവിത വിജയം കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശ്രാമം സുനിൽകുമാർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്‌ ആദരമർപ്പിച്ച് യത്ര നാര്യസ്തുപൂജ്യന്തേ തത്രരമന്തേദേവത എന്ന പ്രാർത്ഥനാഗീതം പത്മനാഭ് എസ്.കർമ്മയും പാർത്ഥൻ എസ്.കർമ്മയും ചേർന്ന് ആലപിച്ചു. എ.കെ.വി.എം.എസ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. പി.രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി. സർഗ്ഗസാഹിതി സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പെരിനാട്,കൈതക്കുഴിസത്യശീലൻ,സി.വി.അനിൽകുമാർ,ഓമനകുട്ടനാചാരി,കെ.സി.പ്രഭ,ആറ്റൂർ ശരശ്ചന്ദ്രൻ,മുളങ്കാടകം ദേവീക്ഷേത്ര ട്രസ്റ്റ് സ്ഥാനാർത്ഥികളായ പി.വിജയബാബു, പുതിയപാലം മോഹൻ, ടി.എസ്. ഹരിശങ്കർ,​ സുരേഷ്‌പത്മനാഭൻ, ചലച്ചിത്ര താരങ്ങളായ സ്നേഹ അനിൽ,പാർവതി എസ്.അശോകൻ, ലക്ഷ്മി എസ്.അശോകൻ, സംവിധായകൻ ബിനോയി കൊല്ലം, ഗായകൻ ഡോ. അനന്ദു, പി.വാസുദേവൻ എന്നിവർ ഗാനാഞ്ജലി അർപ്പിച്ചു.ടി.പി.ശശാങ്കൻ സ്വാഗതവും പി.വിജയമ്മ നന്ദിയും പറഞ്ഞു.