കൊല്ലം : സ്വാതന്ത്ര്യത്തിന്റെ 75-ാം അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയിൽ ഒരു ആദിവാസി വനിത ഇന്ത്യൻ പ്രസിഡന്റാകുന്നത് രാജ്യത്തും ലോകത്തിനും മാതൃകയാണെന്ന് ഡോ. ബി.ആർ. അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.ഉളിയക്കോവിൽ മഹാത്മാ ഗാന്ധി കോളനിയിൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരം വിളമ്പി പ്രഥമ വനിതയോടുള്ള സന്തോഷവും ആദരവും പങ്കുവയ്ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പന്മന തുളസി, ശിവരാജൻ കണ്ടത്തിൽ, എ. ജി. റോബർട്ട്, വാടിയിൽ രാജൻ, ഷാജു മക്കാനി, സി.കെ. സുന്ദർദാസ്, ആനക്കോട്ടൂർ ഷാജി, ഉളിയക്കോവിൽ ദിവാകരൻ, സുജാത ഇളമ്പള്ളൂർ, റയോൺ റ്റൈറ്റസ് തുടങ്ങിയവർ സംസാരിച്ചു.