photo
വായന പക്ഷാചാരണത്തിന്റെ ഭാഗമായി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കോ-ഓർഡിനേറ്റർ എം ആർ ജയഗീത ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : നഗരസഭയും കുടുംബശ്രീയും സംയുക്തമായി വായന പക്ഷാചാരണത്തിന്റെ ഭാഗമായി പുസ്തക വിതരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വിവിധ സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണവും നഗരസഭ താത്കാലിക ജീവനക്കാരിയുടെ കുടുംബാംഗത്തിനുള്ള ചികിത്സാ ധനസഹായ വിതരണവും നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ആർ.ജയഗീത ഉദ്ഘാടനം ചെയ്തു. ചികിത്സാധന സഹായ വിതരണം നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും കുടുംബശ്രീ ചെയർപേഴ്സൺ ഷീബയും ചേർന്ന് നിർവഹിച്ചു. അയൽക്കൂട്ട അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുകയാണ് ചികിത്സാസഹായമായി നൽകിയത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സുനിമോൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പടിപ്പുര ലത്തീഫ്, ഇന്ദുലേഖ, ഡോ.പി. മീന, എൽ. ശ്രീലത, എം.ശോഭന,നഗരസഭ സെക്രട്ടറി ഫൈസൽ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.