കൊല്ലം: ഇലക്ട്രിസിറ്റി പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം 30ന് രാവിലെ 11ന് കൊല്ലത്ത് നടക്കുമെന്ന് ജനറൽ സെക്രട്ടറി എം. തോമസ് അറിയിച്ചു. സംസ്ഥാന ചെയർമാൻ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള അസോസിയേഷൻ ഓഫീസിൽ നടക്കുന്ന യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് കെ.ശശിധരൻ പിള്ള, സെക്രട്ടറിമാരായ ഇ.ജി. രാജൻ, എൻ. കേശവ പെരുമാൾ, എൻ.കെ. മുഹമ്മദ് ഉസാമത്, ജില്ലാ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ, എസ്.കെ. യാശോധരൻ തുടങ്ങിയവർ സംസാരിക്കും.