കൊല്ലം: എസ്.എൻ.ഡി.പി യോഗം 1602-ാം നമ്പർ മുളവന ശാഖയിലെ വാർഷിക പൊതുയോഗവും എന്റോവ്‌മെന്റ് വിതരണവും യൂണിയൻ പ്രസിഡന്റ് ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് ബി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിസന്റ് എസ്. ഭാസി, യൂണിയൻ കൗൺസിലർമാരായ ഹനീഷ്, പ്രിൻസ് സത്യൻ, വനിതാസംഘം സെക്രട്ടറി മിനി, ട്രഷറൽ ബീന ഷാജി, കേന്ദ്ര കമ്മറ്റി അംഗം സച്ചു, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കീർത്തി, സൈബർ സേന ചെയർമാൻ ഷാജി മംഗലശ്ശേരിൽ എന്നിവർ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർ എസ്.സജീവ് ഫലപ്രഖ്യാപനം നടത്തി. ഭാരവാഹികളായി വിധു (പ്രസിഡന്റ്), പുറ്റിംഗൽ ദിവാകരൻ (വൈസ് പ്രസിഡന്റ്), മനോജ് ബാബു (സെക്രട്ടറി), കെ.പ്രദീപ് (യൂണിയൻ പ്രതിനിധി), കലേഷ്, നിധീഷ് , അനൂപ്, അനു, ഉദയൻ, രതീഷ് (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖാ സെക്രട്ടറി പി. പുഷ്പരാജൻ സ്വാഗതവും നിയുക്ത പ്രസിഡന്റ് എസ്. വിധു നന്ദിയും പറഞ്ഞു.