പത്തനാപുരം: വന്യജീവികളിൽ നിന്ന് മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കുക ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടക്കുന്ന മാർച്ചിന് അനുഭാവമായി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പുന്നല മോഡൽ ഫോറസ്റ്റ് കടശ്ശേരി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.. കേരള കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ പ്രസിഡന്റ് എ.ബി.അൻസാർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.ജി.വാസുദേവൻ ഉണ്ണി സ്വാഗതം പറഞ്ഞു. കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എൻ.എസ്.പ്രസന്നകുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ, ജില്ലാ ട്രഷറർ അനിരുദ്ധൻ, രാജഗോപാലൻ നായർ, ആർ.രാഹുൽ, ബാലൻ, മനോജ്, സലിം, രഞ്ജിത്ത്, അനിൽകുമാർ, സുധാകരൻ, സോണി എന്നിവർ സംസാരിച്ചു.
കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു കെ. മാത്യു, കർഷക സംഘം തലവൂർ വില്ലേജ് സെക്രട്ടറി സന്തോഷ്, പത്തനാപുരം വില്ലേജ് സെക്രട്ടറി ശിവദാസൻ പിള്ള, തലവൂർ ഏരിയാ ട്രഷറർ വിജയൻ പിള്ള എന്നിവർ ഡൽഹിയിൽ പാർലമെന്റ് മാർച്ചിൽ പങ്കെടുത്തു.