എഴുകോൺ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ എഴുകോൺ യൂണിറ്റ് സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോ.സെക്രട്ടറി ജെ. ചെന്താമരാക്ഷൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ.സുധീന്ദ്രൻ , സെക്രട്ടറി എൻ. രാജശേഖരൻ ഉണ്ണിത്താൻ, സംസ്ഥാന കൗൺസിലർ ജി.മോഹൻലാൽ, യൂണിറ്റ് സെക്രട്ടറി സി. ശ്യാംകുമാർ, കെ.ശശിധരൻ, എസ്. കരുണാകരൻ, ജി.സുന്ദരേശൻ, കെ. ശാർങ്ങധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുതിർന്ന അംഗങ്ങളെ ആദരിക്കുകയും വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. എൻഡോവ്മെന്റുകളും ചികിത്സാ സഹായവും വിതരണം ചെയ്തു.