pask-music
പാസ്ക് മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടനം ഡോ. കെ.ഓമന കുട്ടി നിർവഹിക്കുന്നു

ചാത്തന്നൂർ: തീവ്ര പരിശീലനത്തിലൂടെ മാത്രമേ സംഗീതപ്രതിഭകളെ സൃഷ്ടിക്കാൻ കഴിയൂവെന്നും അതിനുള്ള ഉദ്യമമാണ് മ്യൂസിക് ബാൻഡ് രൂപീകരണമെന്നും പ്രസിദ്ധ സംഗീതഞ്ജ ഡോ.കെ.ഓമനക്കുട്ടി അഭിപ്രായപ്പെട്ടു. പാരിപ്പള്ളി പാസ്കും ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയും ചേർന്ന് രൂപീകരിച്ച മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവർ. പാസ്ക് പ്രസിഡണ്ട് സി.സതീഷ് ബാബു അദ്ധ്യക്ഷനായി. ഋതു കൃഷ്ണൻ, പ്രണവം ഷീലാമധു എന്നിവരെ ആദരിച്ചു. പാസ്ക് സെക്രട്ടറി എൻ.വി. ജയപ്രസാദ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, ഗണേശ് ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.എസ്.ആർ.അനിൽകുമാർ, സി.എസ്. അയിൻ,​ ജി. സദാനന്ദൻ എന്നിവർ സംസാരിച്ചു. പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം സാന്ത്വന പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.