ചാത്തന്നൂർ : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ആദിച്ചനല്ലൂർ യൂണിറ്റ് കാർഗിൽ വിജയദിനത്തിൽ, ഇന്ത്യ പാകിസ്ഥാനു മേൽ സമ്പൂർണ്ണ വിജയം നേടിയതിന്റെ ഇരുപത്തിമൂന്നാം വാർഷികം കൈതക്കുഴി വിമുക്തഭവനിൽ ആഘോഷിച്ചു. യുദ്ധത്തിൽ വീര മൃത്യുവരിച്ച ധീര സൈനികരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.