pwafys-mens
വൈസ് മെൻ ക്ലബ് ഒഫ് ക്വയിലോൺ ഭാരവാഹികൾ ചുമതല ഏല്ക്കുന്ന സമ്മേളത്തിന്റെ ഉദ്ഘാടനം ആർ.ടി.ഇലക്ട് കെ.വെങ്കിടേഷ് നിർവ്വഹിക്കുന്നു

കൊല്ലം: വൈസ് മെൻസ് ക്ലബ് ഒഫ് ക്വയിലോൺ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് ഡി.അനിൽകുമാർ അദ്ധ്യക്ഷനായ സമ്മേളനം ആർ.ഡി. ഇലക്ട് കെ.വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. ഡി.ജി തടത്തി വിള രാധാകൃഷ്ണൻ പ്രതിജ്ഞാവാചകം ചൊല്ലി. സെക്രട്ടറി അജയ് ശിവരാജൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ആർ.ഡി മാരായ എസ്.ചന്ദ്ര മോഹൻ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠന സഹായം കൈമാറി. നിയുക്ത പ്രസിഡന്റ് എസ്.അനിൽകുമാർ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സ്പെഷ്യൽ വീൽ ചെയർ നല്കി. ക്ലബ് ട്രഷറർ യു.സി.ആരിഫ് നന്ദി പറഞ്ഞു. നരേഷ് നാരായൺ, ആസ്റ്റിൻ ഡഗ്ലസ്, എസ്.രാധാകൃഷ്ണൻ, അഭിലാഷ്, ഇക്ബാൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികൾ: എസ്.അനിൽകുമാർ (പ്രസിഡന്റ്), അജയ് ശിവരാജൻ (സെക്രട്ടറി) യു.സി.ആരിഫ്(ട്രഷറർ), ആസ്റ്റിൻ ഡഗ്ലസ്(ബുള്ളറ്റിൻ എഡിറ്റർ), നരേഷ് നാരായൺ (വൈസ് ഗൈ).