കൊട്ടാരക്കര: പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയ്ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെട്ടയം സ്വദേശി മധു(38)വിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാെട്ടാരക്കര സ്വദേശിനിയായ പെൺകുട്ടിയോട് കൂലിപ്പണിക്കാരനായ പ്രതി പലതവണ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട്. ഒടുവിൽ ബന്ധുക്കളോട് വിവരം അറിയിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. മധുവിനെ കോടതി റിമാൻഡ് ചെയ്തു.