ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ ആരംഭിച്ച മനോവികാസ് സ്പെഷ്യൽ സ്കൂളിന് മുൻ എം.പി അഡ്വ. കെ. സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. മനോവികാസ് ചെയർമാൻ ഡി. ജേക്കബ് സ്വാഗതം പറഞ്ഞു.
മനോവികാസിലെ നവീകരിച്ച ഫിസിയോതെറപ്പി യൂണിറ്റ് ഉദ്ഘാടനം മുൻ എം.പി അഡ്വ. കെ. സോമപ്രസാദ് നിർവഹിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപ്പന ചെയ്ത പഠന സാമിഗ്രികളുടെ വിതരണം ജില്ലാ കളക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു.
2019 അബുദാബിയിൽ വച്ച് നടന്ന ലോക സ്പെഷ്യൽ ഒളിമ്പിക്സിൽ 2 വെള്ളി മെഡലുകൾ നേടിയ മനോവികാസിലെ ഒളിമ്പ്യൻ വി. ആര്യയെ കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. ഗോപൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത, ബ്ലോക്കുപഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ് ഗ്രാമ പഞ്ചായത്ത് മെമ്പർ ഐ.ഷാനവാസ്, പി.ടി.എ പ്രസിഡന്റ് ജി.രാഘവൻ , പ്രിയാ തോമസ് എന്നിവർ പങ്കെടുത്തു.