sndp
കേരള യൂണിവേഴ്സിറ്രിയിൽ ബി കോം വിത്ത് കമ്പ്യൂട്ടർ സയൻസിൽ രണ്ടാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ സെൻട്രൽ 6405​ാം നമ്പർ ശാഖ എക്സി. അംഗം കമൽ സേനന്റെയും അമ്പളിയുടെയും മകൾ എ. അഞ്ജലിയെ മൊമന്റോ നൽകി അഭിനന്ദിച്ചപ്പോൾ. ശാഖാ പ്രസിഡന്റ് അഡ്വ. ജി. ശുഭദേവൻ,​ സെക്രട്ടറി ശരത്ത് ചന്ദ്രൻ തുടങ്ങിയവർ സമീപം

കൊല്ലം: കേരള യൂണിവേഴ്സിറ്രിയുടെ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ളിക്കേഷനിൽ രണ്ടാം റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ സെൻട്രൽ 6405​ാം നമ്പർ ശാഖ എക്സി. അംഗം കമൽസേനന്റെയും അമ്പളിയുടെയും മകൾ എ.അഞ്ജലിയെ ശാഖാ യോഗം കമ്മിറ്റി അനുമോദിച്ചു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്റുമായ എസ്. രാധാകൃഷ്ണൻ ശാഖയുടെ മൊമന്റോ അ‌ഞ്ജലിക്ക് സമ്മാനിച്ചു. ശാഖാ പ്രസിഡന്റ് അഡ്വ.ജി. ശുഭദേവൻ,​ സെക്രട്ടറി ശരത്ത് ചന്ദ്രൻ,​ ടി. ബാഹുലേയൻ,​ സിദ്ധാർത്ഥൻ ആശാൻ,​ കെ. ദിലീപ് കുമാർ,​ എസ്. വിമല,​ പി.ജി.സലിം കുമാർ,​ കമൽ സേനൻ എന്നിവർ സംസാരിച്ചു. റാങ്ക് ജേതാവ് എ.അഞ്ജലി നന്ദി പറഞ്ഞു.